മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 6,000 കടന്നു. 6,430 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 778 പുതിയ കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 283 പേർ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയിലെ ഭവന നിർമാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കോവിഡ് സ്ഥിരീകരിച്ചു.
ഇദ്ദേഹം ചികിത്സയിലാണ്. സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മുംബൈയിലാണ്. 4,025 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 522 പുതിയ കോവിഡ് കേസുകളാണ റിപ്പോർട്ട് ചെയ്തത്.
167 പേർ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. 214 പേർക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. 13 പേർ മരിക്കുകയും ചെയ്തു. എട്ട് ലക്ഷത്തിൽ അധികം ആളുകളാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.