October 6, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

രോഗമുക്തി നേടിയ ഒരാൾക്ക് വീണ്ടും കോവിഡ് വരുമോ? അറിയാം !

Janayugom Webdesk
July 24, 2020 12:53 pm

ലോകത്താകമാനം കൊറോണ വൈറസ് വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. 15 ദശലക്ഷം പേർക്ക് കോവിഡ് ബാധിച്ച് കഴിഞ്ഞു. ഇന്ത്യയിലാകട്ടെ കോവിഡ് രോഗികൾ 12 ലക്ഷം പിന്നിട്ടു. എന്നാൽ ദക്ഷിണ കൊറിയയിലും ചൈനയിലും രോഗമുക്തി നേടിയവരിൽ വീണ്ടും കൊറോണവൈറസ് ബാധിച്ച് ചികിത്സ തേടുകയാണ്. ഈ സമാന കേസുകൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതെസമയം രോഗമുക്തി നേടിയവരിൽ വീണ്ടും കോവിഡ് ബാധിക്കുമോ എന്നതാണ് കോടി കണക്കിന് ജനങ്ങളിൽ ഉയരുന്ന ചോദ്യം. രോഗമുക്തി നേടിയ ഡോക്ടർക്ക് 40 ദിവസങ്ങൾക്ക് ശേഷം വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. നോയിഡയിലെ ഡോക്ടർക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. മൊഹാലി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത പത്ത് പേർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ ഹിമാചൽ പ്രദേശിലും രോഗമുക്തി നേടിയയാളിൽ കോവിഡ് വീണ്ടും കണ്ടെത്തി. രോഗമുക്തി നേടിയവരിൽ ആന്റിബോഡിയുണ്ടാകും. പിന്നെ എങ്ങനെയാണ് വീണ്ടും രോഗം ഉണ്ടാകുന്നത് എന്ന സംശയം എല്ലാവർക്കും ഇടയിലുണ്ട്.

രോഗമുക്തി നേടിയവരിൽ കോവിഡ് വീണ്ടും വരാം

കോവിഡ് വന്നവരിൽ വീണ്ടും രോഗം വരുമോ എന്നത് ഇപ്പോൾ ഉയർന്നു വരുന്ന ആശങ്കയാണ്. ഒരാളുടെ നാസാദ്വാരത്തിലെ വൈറസുകളുടെ സാന്നിധ്യം മൂലം ഒരു പ്രാവശ്യം മാത്രം കോവിഡ് വരണമെന്നില്ലെന്ന് ഡോ. (പ്രൊഫ) ആഷിഷ് ബല്ലയും പ്രൊഫസർ ജിഡി പുരിയും പറയുന്നു. വൈറസ് രൂപാന്തരപ്പെടുകയും പുതിയ ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്താൽ ഒരാൾക്ക് വീണ്ടും കൊവിഡ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ഒരവസ്ഥയാണ് ചൈന ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഇപ്പോൾ കാണുന്നത്. എന്നാൽ എല്ലാരുടെ ഇടയിലും ഭയം ഉളവാക്കുന്നത് എത്ര പേരിൽ രോഗം വീണ്ടും വരുമെന്നതിൽ വ്യക്തതയില്ലാത്തതാണ്.

അതെസമയം കോവിഡ് രോഗമുക്തി നേടുന്നവരിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് കുറച്ച് മാസത്തേയ്ക്ക് പ്രതിരോധ ശേഷി നൽകും. ലണ്ടനിലെ കിങ്സ് കോളജ് നടത്തിയ ഗവേഷണത്തിൽ, വൈറസിനെ നശിപ്പിക്കുന്ന ആന്റിബോഡികളുടെ അളവ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി മൂന്നാഴ്ചയ്ക്കുള്ളിൽ കൂടുകയും കുറയുകയും ചെയ്യുമെന്ന് പറയുന്നു. കോവിഡ് രോഗികളിലെ ആന്റിബോഡി രക്തത്തിൽ നിലനിൽക്കുന്നില്ലെന്ന് ചൈനീസ് പഠനം വ്യക്തമാക്കുന്നു. കൊറോണവൈറസിനെതിരായ പ്രതിരോധശേഷി ഇന്ത്യക്കാർക്ക് നിലവിൽ ഉണ്ടെന്നും പാശ്ചാത്യ രാജ്യങ്ങളെക്കാൾ കൂടുതൽ സംരക്ഷിതരാണെന്നും എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേറിയ പറയുന്നു. സിംഗപ്പൂരിൽ നടത്തിയ പഠനങ്ങളിൽ ദക്ഷിണേഷ്യൻ മേഖലയിൽ പലതരം വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതെസമയം കോവിഡ് ബാധിച്ച ഒരാൾ രോഗമുക്തി നേടിയാലും അയാൾ പൂർണ്ണമായും മോചിതനാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ‘വൈറസ് ശരീരത്തിൽ 30 മുതൽ ഒരു മാസം വരെ തുടരും. വൈറസിനെ ആക്രമിക്കാൻ നമ്മുടെ ശരീരത്തിന് രണ്ട് വഴികളാണ് ഉള്ളത്. വൈറസ് വീണ്ടും ബാധിക്കുമ്പോൾ ആന്റിബോഡികളും ടി സെല്ലുകളും ആക്ടിവാകുന്നതാണ് ഒന്നാമത്തെ വഴി. ടി സെല്ലുകൾ ഏകദേശം രണ്ട് വർഷത്തേയ്ക്ക് സജീവമായി തുടരുന്നു. സാർസ്- കോവ്-1 രോഗികളെ പരിശോധിക്കുകയാണെങ്കിൽ, വൈറസിനെതിരെ ദീർഘകാല ആന്റിബോഡികൾ വികസിപ്പിച്ചതായി കാണാനാകും’, ശ്രീ ഗംഗ റാം ആശുപത്രിയിലെ ഡോ. ദിരൻ ഗുപ്ത പറഞ്ഞു.

Eng­lish sum­ma­ry; covid may return to those who have recovered

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.