16 April 2024, Tuesday

Related news

December 22, 2023
December 10, 2023
October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
August 31, 2023

എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ; ഓണത്തിന് മുന്‍കരുതല്‍

Janayugom Webdesk
തിരുവനന്തപുരം
August 16, 2021 8:49 pm

അടിയന്തര കോവിഡ് പ്രതിരോധ പാക്കേജി(ഇ.സി.പി.ആര്‍)ന് കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ നേരത്തെ അനുവദിച്ചതിന് പുറമെയാണ് അടിയന്തര ആവശ്യങ്ങള്‍ക്കായി ജില്ലകള്‍ക്ക് ഒരു കോടി രൂപ കൂടി അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഓണം ആഘോഷിക്കുന്ന വേളയില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു.

ഓരോ ജില്ലകള്‍ക്കും അവരുടെ മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കുന്നതിനായി ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് കേന്ദ്ര മന്ത്രി പ്രഖ്യാപനം നടത്തിയത്. ജില്ലാ ആശുപത്രികളില്‍ പീഡിയാട്രിക് ഐ.സി.യുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കോവിഡിനെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചമാക്കുന്നതിനും രണ്ടാം അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജില്‍ 267.35 കോടി രൂപ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ രൂക്ഷമാകുന്ന കോവിഡ് സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി ഇന്ന് തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന മുഖ്യമന്ത്രിയൂം ആരോഗ്യമന്ത്രിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുന്നതുള്‍പ്പെടെ കേന്ദ്രത്തില്‍ നിന്നും സാദ്ധ്യമായ എല്ലാ സഹായവും കേന്ദ്ര മന്ത്രി സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളിലും ടെലിമെഡിസിന്റെ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതും കേന്ദ്രം ഉറപ്പാക്കും. കുട്ടികളുടെ ആരോഗ്യത്തിന് മുന്‍ഗണ നല്‍കികൊണ്ട് എല്ലാ ജില്ലാ ആശുപത്രികളിലൂം 10 കിലോ ലിറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ സംഭരണ ടാങ്ക് സൗകര്യത്തോടെ പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനുശേഷം ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് കേന്ദ്ര വളം രാസവസ്തു മന്ത്രികൂടിയായ മാണ്ഡവ്യ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ സന്ദര്‍ശിക്കുകയും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.

Eng­lish sum­ma­ry:  covid med­ical pool for every district

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.