രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 4,01,078 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4187 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,38,270 ആയി.രോഗമുക്തി നിരക്ക് 81.90 ശതമാനത്തില്‍ നില്‍ക്കുമ്ബോള്‍ 17.01 ശതമാനമാണ് ആകെ രോഗബാധിതര്‍.
അതേ സമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടക, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. കോവിഡ് ഗുരുതരമായ ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. രാജ്യം അടിയന്തര സാഹചര്യം നേരിടുന്ന ഘട്ടത്തില്‍ ഓക്സിജന്‍ സംവിധാനങ്ങള്‍ അടക്കം നിരവധി സഹായങ്ങളമുായി ബ്രിട്ടണും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തുണ്ട്.
English Summary : Covid national statistics 09 May 2021
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.