കോവിഡ് മഹാമാരിയിൽ രാജ്യത്ത് മരണം അരലക്ഷം കടന്നു. ഇന്ന് 944 പേര്‍കൂടി കോവിഡിനു കീഴടങ്ങിയതോടെ ആകെ മരണം 50,470ലേക്ക് എത്തി. ലോകത്താകെ ഇതുവരെ 7.70 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്. 2.17 കോടി പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 63,490 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 4 ന് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണുള്ളത്.
കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും അധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. ഒരു ലക്ഷത്തിലധികം കോവിഡ് കേസുകളുടെ പട്ടികയിലേക്ക് ബീഹാറും എത്തി. നിലവില്‍ 6,77,444 രോഗികളാണ് ചികിത്സയിലുള്ളത്. ഇതുവരെ 18,62,258 പേര്‍ക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ കോവിഡ് കേസുകള്‍ ആറ് ലക്ഷത്തിലേക്ക് എത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ രോഗബാധ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ ഇന്നലെ 8,012 പേര്‍ക്കും തമിഴ്‌നാട്ടിൽ 5,950 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.