Web Desk

കോഴിക്കോട്

October 26, 2020, 4:51 pm

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും

Janayugom Online

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചാല്‍ രോഗവ്യാപനം നവംബറില്‍ കുറഞ്ഞേക്കുമെന്നു ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കണ്ട് വരുന്നുണ്ട്. ഇവര്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. കോവിഡ് വെെറസിന്റെ ജനിതക പഠനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയത് പോലെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നടത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണനിരക്ക് കുറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക് 0.4 ശതമാനമാണ്. ആശുപത്രികളില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: Covid Neg­a­tive cer­tifi­cate is mandatory

You may also like this video: