കോവിഡ് നെഗറ്റീവായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വയോധികന് ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരിച്ചു. തേഡ്ക്യാമ്പ് കുമരകംമെട്ട് ബ്ലോക്ക് നമ്പര്‍ 982 മാമലശേരില്‍ എം ആര് അയ്യപ്പന് നായര്‍ (80) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അയപ്പന്നായര്ക്ക് കോവിഡ് സ്ഥിതികരിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കോവിഡ് നെഗറ്റീവായി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നതിനിടെയാണ് വയോധികന് ശ്വാസംമുട്ടല്‍ ഗുരുതരമായി വീണ്ടും ഇടുക്കി മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 9.30-ഒടെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: ശാന്തമ്മ, മക്കള്‍: രാജേന്ദ്രന് നായര്‍, ഗീത, ഉണ്ണികൃഷ്ണന് നായര്‍, സുനില്‍കുമാര്‍, ഗരിജദേവി. മരുമക്കള്‍: ഒ.പി.സുരേന്ദ്രന്, ഉഷ, ബിന്ദു, സുജ, ഉണ്ണികൃഷ്ണന് നായര്‍. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിലും ഫലം നെഗറ്റീവാണ്. എന്നാല്‍ നരീക്ഷണ കാലയളവില്‍ മരണം സംഭവിച്ചതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ശവസംസ്കാരം നടത്തി.
English summary: Covid Negative person died following suffocation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.