Web Desk

March 14, 2020, 7:08 pm

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയവെ മുങ്ങിയ ആളെ കണ്ടെത്തി

Janayugom Online

കോവിഡ് 19 ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയവെ മുങ്ങിയ ആളെ കണ്ടെത്തി. ഇറ്റലിയില്‍ നിന്നെത്തിയ ഹരിയാന സ്വദേശിയാണ് വൈകുന്നേരത്തോടെ മെഡിക്കല്‍ കോളേജില്‍ നിന്ന് കടന്നു കളഞ്ഞത്. ഇയാളെ ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമ്പാനൂര്‍ റെയില്‍ വേ പരിസരത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

തമ്പാനൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കന്യാകുമാരിയിലേക്ക് പോകാനാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം.രോഗബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സഹോദരനൊപ്പമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ആലപ്പുഴയിലും സമാനമായ സംഭവമുണ്ടായിരുന്നു.

Eng­lish Sum­ma­ry: covid obser­va­tion — man miss­ing case updation

You may also like this video