മാനന്തവാടി കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യകേന്ദ്രം പരിധിയിലെ 52കാരന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇയാളെ മാനന്തവാടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറായ ഇയാള്‍ ഏപ്രില്‍ 16ന് ചെന്നൈയിലേക്ക് പോയി 26ന് തിരിച്ച് വന്നതാണ്. 29ന് സ്രവ പരിശോധന നടത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജില്ലയില്‍ ഇതോടെ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. 32 ദിവസങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ വീണ്ടും കൊവിഡ്-19 പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ആളുകളുടെ സാമ്പിള്‍ പരിശോധനക്ക് എടുത്തതിന് ഭാഗമായി ഈ ഡ്രൈവറുടെയും സാമ്പിള്‍ പരിശോധനക്ക് എടുത്തിരുന്നു. ഇതിലാണ് പൊസിറ്റീവ് തെളിഞ്ഞത്. വയനാട്ടില്‍ നിന്നും ഇതുപോലെ മുന്നൂറിലധികം പേരുടെ സാമ്പിള്‍ പരിശോധനക്ക് എടുത്തിട്ടുണ്ട്. കല്‍പറ്റയിലെ മാധ്യമപ്രവര്‍ത്തകരുടെ സാമ്പിളുകളും ഇതിലുള്‍പ്പെടും. ആറു പേരാണ് ഇയാളുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരില്‍ അഞ്ചു പേര്‍ കുടുംബാംഗങ്ങളാണ്. ഒരാള്‍ ഇദ്ദേഹത്തോടൊപ്പം ലോറിയില്‍ യാത്രചെയ്ത സഹയാത്രികനും. വയനാട്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് പേര്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതാണ്.
വയനാട്ടില്‍ ആദ്യ കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 26നായിരുന്നു. തൊട്ടുപിന്നാലെ മാര്‍ച്ച് 30ന് രണ്ടുപേര്‍ക്ക് കൂടി കൊവിഡ്-19 പൊസിറ്റീവായി. ഇവര്‍ കൊവിഡ് കെയര്‍ സെന്ററായ ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം രോഗമുക്തരായി. ആദ്യം രോഗം സ്ഥിരീകരിച്ച കുഞ്ഞോം സ്വദേശിയും രണ്ടാമത് രോഗം സ്ഥിരീകരിച്ച കമ്പളക്കാട് സ്വദേശിയും ഏപ്രില്‍ എട്ടിന് ആശുപത്രി വിട്ടു. മൂന്നാമത്തെയാളായ മൂപ്പൈനാട് സ്വദേശി ഇക്കഴിഞ്ഞ 25നും രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. കൊവിഡ്-19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 49 പേര്‍ കൂടി നിരീക്ഷണത്തിലായിട്ടുണ്ട്. 97 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത് 790 പേരാണ്. ആശുപത്രിയില്‍ 10 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനക്ക് അയച്ചത് 432 സാമ്പിളുകളാണ്. 13 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 14 ചെക്ക് പോസ്റ്റുകളിലെ 1848 വാഹനങ്ങളിലായി എത്തിയ 3044 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ENGLISH SUMMARY: covid patient in wayanad is a truck driver
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.