ആനയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മടിച്ചതോടെ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് സംസ്കരിച്ച് മാതൃകയായി പൊലീസ്. കോവിഡ് ബാധയുണ്ടാകുമെന്ന പേടിയുള്ളതിനാലാണ് ബന്ധുക്കള്‍ മൃതശരീരം ഏറ്റുവാങ്ങാന്‍ മടിച്ചത്.പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെ പൊലിസ് തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. മൈസൂരിന് സമീപമുള്ള ചാമരാജനഗറിലാണ് സംഭവം.
നാല്‍പ്പത്തിനാലുകാരനായ മാനസികവൈകല്യമുള്ള യുവാവ് നാലുദിവസത്തിനു മുന്‍പ് ആനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മൂന്ന് പൊലിസുകാരാണ് യുവാവിന്റെ മൃതദേഹം സംസ്കരിച്ചത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മാഡെഗൗഡയുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. ചാമരാജനഗറിലെ ഹിന്ദു ശ്മശാനത്തില്‍ കുഴിയെടുത്താണ് സംസ്കാരം നടത്തിയത്.
English Summary: Covid-19 panic- relatives reluctant to take the body
You may also like this video