എറണാകുളത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതന്റെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Web Desk

എറണാകുളം

Posted on July 05, 2020, 5:08 pm

കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 66കാരനായ കോവിഡ് രോഗിയുടെ നില ഗുരുതരം. ജൂണ്‍ 28നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദീര്‍ഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. കോവിഡ് ബാധിതനാണെന്നും ശ്വാസകോശത്തില്‍ കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ സാരമായി ബാധിച്ചെന്നും കണ്ടെത്തിയ ശേഷമാണ് ഇദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്.

ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം കഴിയുന്നത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച്‌ വൃക്കയടക്കമുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. നോഡല്‍ ഓഫീസറായ ഡോ. ഫതഹുദ്ദീനാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരിക്കുന്നത്.

Eng­lish sum­ma­ry; covid patient crit­i­cal stage in ernaku­lam med­ical col­lege

You may also like this video;