June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച രോഗി മരിച്ചു

By Janayugom Webdesk
October 2, 2020

മെഡിക്കൽ കോളേജ് കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച രോഗി മരിച്ചു. കെ എച്ച് ആർ ഡബ്ളിയു എസ് ഐസൊലേഷൻ മുറിയിൽ ചികിത്സയിലായിരുന്ന 72 കാരിയാണ് ജനൽക്കമ്പിയിൽ കെട്ടിത്തൂങ്ങിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

ഡ്യൂട്ടി നേഴ്സ് ഭക്ഷണം നൽകിയ ശേഷം കഴിച്ചു തീർന്നോയെന്ന് വീണ്ടും വന്നു നോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്. ഉടനെ മറ്റു ജീവനക്കാരെയും കൂട്ടി കെട്ടഴിച്ച് രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. മാനസിക രോഗവിദഗ്ധർ നേരത്തേ തന്നെ രോഗിയെ പരിശോധിച്ച് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Eng­lish sum­ma­ry: covid patient died after sui­cide attempt
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.