Web Desk

തിരുവനന്തപുരം

June 09, 2020, 4:27 pm

തിരുവനന്തപുരത്ത് കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് മുങ്ങി

Janayugom Online

തിരുവനന്തപുരത്ത് കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് മുങ്ങി. ആനാട് സ്വദേശിയാണ് കടന്നുകളഞ്ഞത്. തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ മുങ്ങിയത്. കെ.എസ്.ആര്‍.ടി.സി ബസില്‍ ആനാട് എത്തിയപ്പോഴാണ് ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. ചികിത്സയിലിരിക്കെ മുങ്ങിയ ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. ഉടൻ തന്നെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

സംസ്ഥാനത്ത് നേരത്തെ ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി യാത്ര ചെയ്ത ഒരാൾക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബസില്‍ ആനാട് എത്തിയപ്പോഴാണ് ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. പഞ്ചായത്തംഗങ്ങളുള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉടന്‍ ഇയാളെ തടഞ്ഞുവച്ച്‌ ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. 

ഡ്രൈവറായ ഇയാള്‍ അന്യ സംസ്ഥാന തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയി തിരികെ എത്തിയ ശേഷം പള്ളിത്തുറയില്‍ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Eng­lish Sum­ma­ry: covid 19 patient escaped from the hospital.

you may also like this video;