കോവിഡ് ബാധിച്ച് മരിച്ച തമിഴ്നാട് സ്വദേശിയെ സംസ്കരിച്ചത് നിയമങ്ങൾ ലംഘിച്ച്. രാമനാഥപുരം കീഴാക്കര പള്ളി വളപ്പിൽ 75കാരനെ 50 ലധികം ബന്ധുക്കൾ ചേർന്ന് സംസ്കരിക്കുകയായിരുന്നു. പോളിത്തീൻ കവർ തുറന്ന് മൃതദേഹം പുറത്തെടുത്ത് മതാചാരപ്രകാരമാണ് ഇയാളുടെ സംസ്കാരച്ചടങ്ങുകൾ നടത്തിയത്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കും.
രണ്ടുപേരാണ് കോവിഡ് ബാധിച്ച് ഇന്ന് തമിഴ്നാട്ടിൽ മരിച്ചത്. ഇന്നലെയും തമിഴ്നാട്ടിൽ രണ്ടുപേർ മരിച്ചിരുന്നു. നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരിൽ നിന്നുമാണ് ഇന്നലെ മരിച്ച തേനി സ്വദേശിനിക്ക് കോവിഡ് ബാധയേറ്റത്. മതസമ്മേളനത്തിൽ പങ്കെടുത്ത നിരവധിയാളുകൾ തമിഴ്നാട്ടിൽ തിരിച്ചെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
English Summary: covid patient funeral — not following the protocol
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.