January 28, 2023 Saturday

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ദുബായിയില്‍ മരിച്ചു

Janayugom Webdesk
ദുബായ്
April 26, 2020 6:10 pm

കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. ദുബായിയില്‍ ഹോട്ടല്‍ മാനേജരായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ കാടാച്ചിറ മമ്മാകുന്ന് സ്വദേശി പാലക്കല്‍ അബ്ദു റഹ്മാന്‍ ആണ് മരിച്ചത്. ഇദ്ദേഹം ദുബായിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഹൂഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍, ഫാത്തിമ, അര്‍ഫാന. വിദേശ രാജ്യങ്ങളില്‍ ഇതുവരെ 6300 ഇന്ത്യക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഗള്‍ഫില്‍ മാത്രം രോഗം സ്ഥിരീകരിച്ച 2000 പേര്‍ ഇന്ത്യക്കാരാണ്.

Eng­lish Sum­ma­ry: covid-19 patient died in dubai

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.