Web Desk

തിരുവനന്തപുരം:

November 16, 2020, 9:10 pm

പുതിയ രോഗികള്‍ കുറയുന്നു; ജാഗ്രതയിൽ വിട്ടുവീഴ്‌ചയുണ്ടാകരുത്: മുഖ്യമന്ത്രി

Janayugom Online

പുതുതായി കോവിഡ്‌ ബാധിക്കുന്നവരുടെ എണ്ണം കുറയുന്നത്‌ ആശ്വാസകരമാണെങ്കിലും ജനങ്ങൾ ഇതുവരെ പാലിച്ചുവന്ന ജാഗ്രതയിൽ വിട്ടുവീഴ്‌ചയുണ്ടാകരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാസ്ക്‌, കൈകഴുകൽ, ശാരീരികാകലം എന്നിവയിൽ ഒരു വിട്ടുവീഴ്‌ചയും പാടില്ല. വീഴ്‌ചയുണ്ടായാൽ രോഗവ്യാപനം വീണ്ടുമുയരും. ലോകത്തിന്റെ പലഭാഗത്തുമുള്ള അനുഭവങ്ങൾ കാണിക്കുന്നത് കോവിഡിന്‌ രണ്ടാമതും മൂന്നാമതും തരംഗങ്ങൾ ഉണ്ടാകാം എന്നാണ്. അതിൽ ആദ്യത്തെ തരംഗത്തേക്കാൾ കൂടുതൽ രൂക്ഷമായ വ്യാപനം രണ്ടാമത്തെ തരംഗത്തിൽ ഉണ്ടാകാം.

രോഗവ്യാപനം തടയേണ്ടതില്ല എന്ന ആശയത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിൽ പരക്കെ പ്രചരിക്കപ്പെട്ട സ്വീഡൻ മോഡലും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. അവിടേയും അടുത്ത തരംഗം ശക്തമായിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനു കേരളം സ്വീകരിച്ച നടപടികളെ ശരിവയ്ക്കുകയാണ് ഈ സംഭവ വികാസങ്ങളെല്ലാം. അതുകൊണ്ടുതന്നെ, ഇതുവരെ നമ്മൾ കാണിച്ചു വന്ന കരുതൽ ശക്തമായി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY: covid patients decreasing

YOU MAY ALSO LIKE THIS VIDEO