കോവിഡ് മുക്തമായി കൊല്ലം ജില്ല: ചികിത്സയിൽ ഉണ്ടായിരുന്ന 2 പേരും ആശുപത്രി വിട്ടു

Web Desk
Posted on May 14, 2020, 6:55 pm

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന രണ്ട് കൊല്ലം സ്വദേശികളും ആശുപത്രി വിട്ടു. ഇതോടെ കൊല്ലം ജില്ലാ കോവിഡ് മുക്തമായി. കഴിഞ്ഞ 15 ദിവസമായി ജില്ലയിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏപ്രിൽ 29നാണ് കൊല്ലത്ത് അവസാനമായി കോവിഡ് ഒരാൾക്ക് സ്ഥിരീകരിച്ചത്.

ജില്ലയിൽ 1338 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 4 പേര് മാത്രമാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. നിലവിൽ ജില്ലാ കോവിഡ് മുക്തമായെങ്കിലും ഒരു ഘട്ടത്തിൽ 12 പേർക്ക് വരെ ഒരുമിച്ച് രോഗം സ്ഥിരീകരിച്ചിരുന്നു.

അതിർത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കർശനമായ പരിശോധനയാണ് നടക്കുന്നത്. തെന്മല,ആര്യങ്കാവ് ചെക്ക്‌പോസ്റ്റുകളിൽ കൂടുതൽ ആളുകൾ എത്തുന്നത് ആശങ്ക ഉളവാകുന്നുണ്ട്.

വിദേശത്തു നിന്നും മാറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്താൻ സാധ്യത ഉള്ളതിനാൽ കടുത്ത ജാഗ്രതിയിലാണ് ജില്ല. ഇത് വരെ 20 പേർക്കാണ് കൊല്ലം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നത്.

Eng­lish Sum­ma­ry: Kol­lam become a covid free dis­trict

You may also like this video: