മൂന്ന് ദിവസത്തിനിടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. രോഗബാധിതരിൽ 25 ശതമാനം പേരും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.മാർച്ച് 31ന് രോഗബാധിതരുടെ എണ്ണം 1251 ആയിരുന്നു എങ്കിൽ ഏപ്രിൽ മൂന്നോടെ രോഗബാധിതർ 2547 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിൽ രോഗം ബാധിച്ചവരുടെ റിപ്പോർട്ടിൽ പറയുന്നത് ഇവർ മത സമ്മേളനത്തിൽ പങ്കെടുത്തവരോ അത്തരമാളുകളുമായി സമ്പർക്കം പുലർത്തിയവരോ ആണെന്നാണ്.
647 കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. തമിഴ്നാട്ടിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ച 100 കേസുകളും മതസമ്മേളനത്തിൽ പങ്കെടുത്തവർക്കാണ്. ഡൽഹി, ആൻഡമാൻ ആൻഡ് നിക്കോബാർ,അസ്സം,ഹിമാചൽപ്രദേശ്, ഹരിയാന,ജമ്മുകശ്മീർ,ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര,രാജസ്ഥാൻ,തമിഴ്നാട്, തെലങ്കാന,ഉത്തരാഖണ്ഡ്,ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ള മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീച്ചിട്ടുണ്ട്.
English Summary: covid patients increasing these days
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.