കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന പൊതുസ്ഥലങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഇന്ന് മുതല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും. ഇതിനായി മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും രംഗത്തിറക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ഫെബ്രുവരി 10 വരെ പൊലീസിന്റെ കര്‍ശന ഇടപെടല്‍ തുടരും.
ജനങ്ങള്‍ കൂട്ടം ചേരുന്ന മാളുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷുകള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും.
പൊതുസമ്മേളനങ്ങള്‍, വിവാഹം, അതുപോലുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനായിരിക്കും മുന്‍ഗണന. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തും. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിവേചനാധികാരം പ്രയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും.
നിര്‍ജീവമായ വാര്‍ഡ് തല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ മേല്‍നോട്ടത്തില്‍ പുനരുജ്ജീവിപ്പിക്കും. രോഗ വ്യാപനത്തിന് ഇടയാക്കുന്ന ആള്‍ക്കൂട്ടങ്ങളും അനാവശ്യ രാത്രിയാത്രയും ഒഴിവാക്കണം. വിവാഹങ്ങളിലെ പങ്കാളിത്തം പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
english summary ; covid patients on the rise; Government tightens control in state
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.