Web Desk

June 11, 2020, 10:33 am

കോവിഡ് രോഗികളുടെ ആത്മഹത്യ: ആരോഗ്യമന്ത്രി അധികൃതരെ വിളിച്ച് വരുത്തി ശാസിച്ചു

Janayugom Online

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രണ്ട് കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മെഡിക്കല്‍ കോളജ് അധികൃതരെ വിളിച്ച് വരുത്തി ശാസിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിനകം തന്നെ സംഭവത്തെക്കുറിച്ച് അന്വേഷണം  തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ തൂങ്ങി മരിച്ചത്. ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇവര്‍ മദ്യം കിട്ടാത്തതില്‍ അസ്വസ്ഥരായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

eng­lish sum­ma­ry: covid patien­t’s sui­cide: health min­is­ter sum­moned offi­cials and warns

you may also like this video: