Web Desk

June 10, 2021, 10:01 am

കോവിഡ് കാലം: ക്യാമ്പസ്‌ ആൽബം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Janayugom Online

കോവിഡും ലോക്ഡൗണും മൂലം വിദ്യാർഥികൾക്ക് ഏറ്റവും അധികം നഷ്ടപ്പെടുന്നത് താങ്കളുടെ കലാലയ ജീവിതത്തിലെ നിമിഷണങ്ങളാണ്. ഓരോ നിമിഷവും ആസ്വദിക്കാൻ സാധിക്കാതെ ഓൺലൈനിലൂടെ മാത്രം കലാലയങ്ങളെ കണ്ടു കൊണ്ടിരിക്കേണ്ട സ്ഥിതിയാണ് ഇന്ന്.ഇത്തരം ഒരു അവസ്ഥയിലാണ് കലാലയ ജീവിതത്തിന്റെ ഓർമകളിലേയ്ക്ക് ജിനിഷിന്റെ മ്യൂസിക്കൽ ആൽബം നമ്മളെ കൂട്ടി കൊണ്ട് പോകുന്നത്.

ക്യാമ്പസ്സിലെ സൗന്ദര്യവും സൗഹൃദങ്ങളും പ്രണയങ്ങളും ഓർമ്മകളും സർഗാത്മകതയെ വർണിച്ചു കൊണ്ടുള്ള മ്യൂസിക്കൽ ആൽബം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരംഗമാണ്. 150 വർഷത്തിനു മുകളിൽ പഴക്കമുള്ള അനന്തപുരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കലാലയമാണ് ഹിസ് ഹൈനസ് മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജാണ് ആൽബത്തിലെ പശ്ചാത്തലം.

കോളേജിൽ മൂന്നാംവർഷ വിദ്യാർത്ഥിയാണ് ആൽബം തയാറാക്കിയ ജിനിത്ത് സജീവ്. സംഗീതം നിർവഹിച്ചതും പാടിയതും സംവിധാനം ചെയ്തതും ജിനിത്ത് തന്നെയായിരുന്നു. ആൽബം റിലീസ് ആകുന്നതിനു മുൻപേ പ്രശസ്ത പിന്നണി ഗായകരായ സിത്താര കൃഷ്ണകുമാർ സൂരജ് സന്തോഷ് എന്നിവർ ആശംസകളുമായി വരികയുണ്ടായി.

ENGLISH SUMMARY:Covid peri­od: Campus‌ album goes viral on social media
You may also like this video