ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. ബുധനാഴ്ച രാത്രിയിലെ കണക്കു പ്രകാരം 20,49,849 പേർക്കാണു രോഗബാധ. 132,835 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതൽ പേരുടെ ജീവൻ നഷ്ടപ്പെട്ട യുഎസിൽ മരണം 27,549 ആയി ഉയർന്നു. 622,412 പേർ കോവിഡ് ബാധിതരാണ്. ന്യൂയോർക്കിൽ മരണം 11,586. ഇറ്റലി (21,645), സ്പെയിൻ(18,579) ഫ്രാൻസ് (17,167), യുകെ (12,868) എന്നിവിടങ്ങളിലും മരണനിരക്ക് കുത്തനെ ഉയർന്നു. കൊവിഡ് പൂർണമായും ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു.
ഇന്ത്യയില്‍ ദിവസവും കോവിഡ് രോഗികളുടെ എണ്ണവും മരണവും കൂടി വരുന്നതായി കണക്കുകൾ. രാജ്യത്തു കേരളമാണ് കോവിഡ് പരിശോധനയുടെ കാര്യത്തിൽ മുന്നിട്ട് നില്‍ക്കുന്നത്. രാജ്യത്താകെ 170 ഹോട്ട്സ്പോട്ട് ജില്ലകളുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് ബാധ പടർന്നു പിടിക്കാൻ സാധ്യതയുള്ള 207 ജില്ലകളെയും നിര്‍ണയിച്ചിട്ടുണ്ട്. ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ബാക്കി നാനൂറിനടുത്ത് ജില്ലകളെ ഗ്രീന്‍സോണില്‍ ഉള്‍പ്പെടുത്തി. ഹോട്ട്സ്പോട്ടുകളില്‍ പരിശോധന വ്യാപകമാക്കും.
English Summary: covid-19 positive case crosses 20 lakhs in world
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.