Web Desk

തിരുവനന്തപുരം

June 18, 2020, 6:03 pm

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: 89 പേർ രോഗമുക്തി നേടി

Janayugom Online

സംസ്ഥാനത്ത് ഇന്ന് 97  പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന 89 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതില്‍ 65  പേര്‍  വിദേശ രാജ്യങ്ങളില്‍ നിന്നും 29  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

പാലക്കാട് 14, കൊല്ലം 13, കോട്ടയം 11, പത്തനംതിട്ട 11 തിരുവനന്തപുരം 5, ആലപ്പുഴ 9 , കോഴിക്കോട് 5 , എറണാകുളം 6, ഇടുക്കി 6 ‚തൃശൂർ 6, മലപ്പുറം 4,കണ്ണൂര്‍ 4, കാസർഗോഡ് 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.108 ഹോട്സ്പോട്ടുകളാണ് നിലവിൽ കേരളത്തിൽ ഉള്ളത്.

കാസർഗോഡ് 11പാലക്കാട് 11 ആലപ്പുഴ 10 തിരുവനന്തപുരം 9 കൊല്ലം 8 കണ്ണൂർ 4 എറണാകുളം 4 പത്തനംതിട്ട 3 കോട്ടയം 2 തൃശൂർ 2 മലപ്പുറം 2 കോഴിക്കോട് 1 വയനാട് 2 എന്നിങ്ങനെയാണ് രോഗ മുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇതുവരെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2794 ആയി. 1358 പേർ നിലവിൽ ചികിത്സയിൽ ഉണ്ട്. 1,26,839 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 1,967 പേര്‍ ആശുപത്രികളിലാണ് ഉള്ളത്. ഇന്ന് മാത്രം 190 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവാസികളുടെ മടങ്ങി വരവിന് റാപിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്ത രാജ്യങ്ങളിൽ കേരളം ട്രൂനാറ്റ് പരിശോധന കിറ്റ് ലഭ്യമാകുമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Eng­lish sum­ma­ry: Covid cas­es in Kerala

You may also like this video;