മോഡിക്കൊപ്പം ഭൂമിപൂജ ചടങ്ങില്‍ പങ്കെടുത്ത രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്

Web Desk

ന്യൂഡൽഹി

Posted on August 13, 2020, 12:43 pm

അയോധ്യയിലെ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. അയോധ്യയില്‍ കഴിഞ്ഞ ദിവസം നടന്ന ക്ഷേത്ര നിര്‍മാണ ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം മഹന്ത് നൃത്യഗോപാല്‍ ദാസ് പങ്കെടുത്തിരുന്നു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.

മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം നടന്ന പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോള്‍ മഥുരയിലാണ് ഉള്ളതെന്നാണ് വിവരം. ശ്വാസതടസ്സത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

updat­ing..

ENGLISH SUMMARY: covid pos­i­tive for mahath nirth­gopal

YOU MAY ALSO LIKE THIS VIDEO