Web Desk

September 23, 2020, 9:08 pm

സമരങ്ങളില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ്

Janayugom Online

സംസ്ഥാനത്ത് സെപ്റ്റംബര്‍ 11 മുതല്‍ നടന്നു വന്ന സമരങ്ങളില്‍ പങ്കെടുത്ത നിരവധി പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സിറ്റിയില്‍ നാലു പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും തൃശൂരില്‍ രണ്ട് പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക വിവരം.

സമരങ്ങളില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ല. സുരക്ഷ പ്രോട്ടോക്കോള്‍ പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരില്‍ എത്ര പേര്‍ക്ക് രോഗം പടര്‍ന്നു പിടിച്ചു എന്നതും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ENGLISH SUMMARY: covid pos­i­tive for peo­ple par­tic­i­pat­ing in strikes

YOU  MAY ALSO LIKE THIS VIDEO