Web Desk

ന്യൂഡല്‍ഹി

October 25, 2020, 9:29 pm

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ്

Janayugom Online

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയച്ചത്. തനിക്ക് യാതൊരു വിധ കോവിഡ് ലക്ഷണങ്ങൾ  തന്നെയില്ലെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും ഐസൊലേഷനില്‍ കഴിഞ്ഞു കൊണ്ട് ജോലികള്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തും. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം താനുമായി അടുത്ത് അടുത്ത് ഇടപഴകിയവരെ അറിയിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തു.

ENGLISH SUMMARY: COVID POSITIVE FOR SHAKTHIKANTH DAS

YOU MAY ALSO LIKE THIS VIDEO