റെയിൻ കോട്ടാണെന്ന് കരുതി ആശുപത്രിയിൽ നിന്നും പിപിഇ കിറ്റ് മോഷ്ടിച്ചയാൾക്ക് കോവിഡ് പോസിറ്റീവ്. മഹാരാഷ്ട്രിയലെ നാഗ്പൂരിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. പച്ചക്കറി കച്ചവടക്കാരനായ യുവാവ് അമിതമായി മദ്യപിച്ച് ഓടയിൽ വീഴുകയും തുടർന്ന് നാട്ടുകാർ ചേർന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. പിന്നീട് നാഗ്പൂരിലുള്ള മയോ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് ഇയാൾ പിപിഇ കിറ്റ് മോഷ്ടിച്ചത്.
തിരികെ എത്തിയ ഇയാൾ പിപിഇ കിറ്റ് സുഹൃത്തുക്കളെ കാണിക്കുകയും ആയിരം രൂപ മുടക്കി വാങ്ങിയതാണെന്ന് പറയുകയും ചെയ്തു. എന്നാൽ, ഇത് മഴക്കോട്ടല്ലെന്നും പിപിഇ കിറ്റാണെന്നും മനസ്സിലാക്കിയ സുഹൃത്തുക്കൾ നഗരത്തിലെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ പിപിഇ കിറ്റ് പിടിച്ചെടുക്കുകയും കത്തിച്ചു കളയുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ ഇത് ആശുപത്രിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിക്കുകയും ചെയ്തു. ശേഷം നടത്തിയ സ്രവ പരിശോധഫലം പോസറ്റീവ്.
you may also like this video