തലസ്ഥാനത്ത് മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്റ്റേഷനിലെ പൊലീസുക്കാര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം മുഴുവൻ പൊലീസുക്കാരും നിരീക്ഷണത്തില്‍ പോയി.
മോഷണക്കേസിലെ പ്രതിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പൊലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് ഇതുവരെ 85 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. രോഗം കൂടുതല്‍ പേര്‍ക്ക് പകരാതിരിക്കാനുളള പദ്ധതി ആവിഷ്കരിക്കുന്നതായും ഡിജിപി അറിയിച്ചു.
ENGLISH SUMMARY: covid positive for three more police officers in trivandrum
YOU MAY ALSO LIKE THIS VIDEO