Web Desk

കോഴിക്കോട്

August 13, 2020, 4:24 pm

ക​രി​പ്പൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോവിഡ്

Janayugom Online

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിന് പോയ രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ഡ്രൈവർക്കും ഫയർമാനുമാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാപ്രവർത്തനത്തിന് ശേഷം ഇരുവരും ക്വാറന്റീനിൽ കഴിയുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം രണ്ടുപേരും സ്റ്റേഷനിലേക്ക് വന്നിട്ടില്ല. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അഗ്നിശമനസേന അധികൃതർ അറിയിച്ചു. ര​ക്ഷാ​പ്ര​ർ​ത്ത​ന​ത്തി​ന് പോ​യ പൊ​ലീ​സു​കാ​രും നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ ഇ​പ്പോ​ൾ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യും അ​ട​ക്ക​മു​ള്ള​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ കഴിയുന്നത്.

Eng­lish sum­ma­ry;  covid pos­i­tive in 2 fire force officers

You may also like this video;