Web Desk

November 09, 2020, 12:29 pm

നടൻ ചിരഞ്ജീവിക്ക് കോവിഡ്

Janayugom Online

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

നിലവിൽ തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടിൽ തന്നെ ക്വാറന്റീനിൽ പ്രവേശിക്കുകയാണെന്നും നടൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ചിരഞ്ജീവ് പറഞ്ഞു.

Eng­lish sum­ma­ry; covid pos­i­tive in chiranjeevi

You may also like this video;