മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചു

Web Desk

ഭോപ്പാൽ

Posted on July 25, 2020, 12:54 pm

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തന്റെ രോഗ വിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് രോഗലക്ഷണങ്ങളുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. താനുമായി സമ്പർക്കം പുലർത്തിയ സഹപ്രവർത്തകർ അടക്കം ഉള്ളവർ ക്വാറന്റീനിൽ പോകാനും അദ്ദേഹം ഉത്തരവിട്ടു. രാജ്യത്ത് ഇതാദ്യമായിട്ടാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

Eng­lish sum­ma­ry; covid pos­i­tive in mad­hyapradesh chief min­is­ter shi­raj sing

You may also like this video;