പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പേട്ട സ്റ്റേഷനിലെ 12 പൊലീസുകാർ ക്വറൻറീനിൽ പ്രവേശിച്ചു. കണ്ടെയ്ന്മെൻറ് സോണിൽ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പൊലീസുകാരന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് ട്രെയിനികളുമാണ് ക്വാറൻറീനിൽ പോയത്.
ഇതേ തുടർന്നാണ് ഇദ്ദേഹത്തോട് സമ്പർക്കം പുലർത്തിയവർ നീരീക്ഷണത്തിലായത്. രണ്ട് പൊലീസുകാർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ എ. ആർ ക്യാബിലെ ഒരു പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കന്യാകുമാരിയിൽ നിന്ന് മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയതിലൂടെയാകാം തലസ്ഥാന നഗരത്തിൽ വലിയ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം. മത്സ്യത്തൊഴിലാളികൾ അടക്കം തിങ്ങിപ്പാർക്കുന്ന പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
English summary; covid positive in police officer
You may also like this video;