March 26, 2023 Sunday

കോവിഡ് ബാധിച്ച് അമേരിക്കയിലും സൗദിയിലും മലയാളികൾ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 5, 2020 10:32 am

കോവിഡ് ബാധിച്ച് അമേരിക്കയിലും സൗദിയിലും മലയാളികള്‍ മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഏഞ്ചനാട്ട്(51) ന്യൂയോര്‍ക്കില്‍ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശിയായ സഫ്വാൻ(38) ആണ് സൗദിയില്‍ മരിച്ചത്.ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു സഫ്വാൻ. ഇയാൾക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും രക്തത്തിൽ പോസിറ്റീവ് കണ്ടെത്തിയതായും ബന്ധുക്കൾ അറിയിച്ചു.

ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ഉദ്യോഗസ്ഥനാണ് തങ്കച്ചൻ ഇഞ്ചനാട്ട്. കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ന്യൂയോർക്ക് ക്വീൻസിലായിരുന്നു താമസം. തൊടുപുഴ മുട്ടം സ്വദേശിയും ഇഞ്ചനാട്ട് കുടുംബാംഗവുമാണ്. ഭാര്യ ഷീബ, മക്കൾ: മാത്യൂസ്, സിറിൽ.

അമേരിക്കയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം മൂന്നായി. ലോകത്തിലെ ആകെ രോഗികളുടെ നാലിലൊന്നും അമേരിക്കയിലാണ്. ഇതുവരെ എണ്ണായിരത്തി നാന്നൂറ്റി നാല്‍പത്തിനാലുപേര്‍ മരിച്ചു. ഇന്നലെ മാത്രം ആയിരത്തി നാല്‍പതു മരണം. രോഗികളുടെ എണ്ണം മൂന്നുലക്ഷത്തി പതിനായിരം കടന്നു.

Eng­lish Summary:covid pos­i­tive ker­alaites died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.