കഞ്ചാവ് കേസ് പ്രതിക്ക് കോവിഡ്; എസ്ഐ ഉൾപ്പടെ 19 പൊലീസുകാർ ക്വാറന്റീനിൽ

Web Desk

കൊച്ചി

Posted on July 13, 2020, 11:52 am

കഞ്ചാവ് കേസിൽ പിടിയിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചേരാനല്ലൂർ പോലിസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ 19 പൊലിസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു. ജൂലൈ ഒമ്പതിന് അറസ്റ്റുചെയ്ത പ്രതിക്കാണ് നിരീക്ഷണത്തിൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ചത്. ചേരാനല്ലൂർ പൊലിസ് അറസ്റ്റുചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനിൽ താമസിപ്പിക്കുകയും 10ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

റിമാൻഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഇതോടെയാണ് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടിവന്നത്. എല്ലാവരും നിരീക്ഷണത്തിൽ പോയതോടെ മറ്റ് സ്റ്റേഷനുകളിൽനിന്ന് പകരം പൊലിസുകാരെ നിയോഗിച്ചാണ് ചേരാനല്ലൂർ പൊലിസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

Eng­lish sum­ma­ry; covid pos­i­tive police quar­an­tine

You may also like this video;