പുതുച്ചേരി എംഎല്‍എയ്ക്ക് കോവിഡ്

Web Desk

പുതുച്ചേരി

Posted on July 25, 2020, 5:34 pm

പുതുച്ചേരി നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ കതിര്‍ഗ്രാമം മണ്ഡലത്തില്‍ നിന്നുളള എന്‍ ആര്‍ കോണ്‍ഗ്രസിലെ എന്‍.എസ് ജയബാലിനാണ് കോവിഡ് ബാധിച്ചത്. വെളളിയാഴ്ച രാത്രിയാണ് സ്രവ പരിശോധന നടത്തിയത്.

നാലു ദിവസം എംഎല്‍എ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എ യെ
ആശുപത്രിയിലേക്ക് മാറ്റി. നിയമസഭ ഹാള്‍ അടച്ച് അണുവിമുക്തമാക്കി. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കേണ്ട സമ്മേളനം 12.30 നാണ് ആരംഭിച്ചത്.

പുതുച്ചേരിയില്‍ 2513 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വെളളിയാഴ്ച വരെ 35 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിയമസഭ മന്ദിരത്തിലെ പൂ വില്‍പ്പനക്കാരനും സെക്രട്ടറിയേറ്റിലെ രണ്ട് ജീവനക്കാര്‍ക്കും ഇതിനോടകം തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ENGLISH SUMMARY: covid pos­i­tive puthucher­ry mla

YOU MAY ALSO LIKE THIS VIDEO