കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ 3 കാര്യങ്ങൾ ചെയ്യാൻ ഇനിയും മറക്കരുത്‌

Web Desk
Posted on August 01, 2020, 9:24 am

ലോകത്ത് കോവിഡ് സംഹാര താണ്ഡവം നടത്തി കൊണ്ട് മുന്നേറുകയാണ്. ശാസ്ത്ര ലോകം കോവിഡിനെ പിടിച്ചു കെട്ടുന്നതിന് വേണ്ടിയുളള മരുന്നിനായുളള കണ്ടു പിടിത്തതിന്റെ ശ്രമത്തിലും. കോവിഡിന്റെ പ്രാഥമിക ഘട്ടത്തില്‍ ഓര്‍മ്മിപ്പിച്ച പല കാര്യങ്ങളും മിക്കവരും മറക്കുകയാണ്. വലിയ പണ ചിലവില്ലാത്ത, ലളിതമായ ഈ മൂന്ന് വഴികള്‍ സ്വീകരിക്കുകയാണെങ്കില്‍ കോവിഡിനെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താൻ സാധിക്കും.

ശാസ്ത്രീയമായ തെളിവുകളോടെയാണ് പഠനങ്ങള്‍ കോവിഡ് മഹാമാരിയെ തടഞ്ഞു നിര്‍ത്തുന്ന ഈ വഴികളെ കുറിച്ച് പറയുന്നത്. കൈകള്‍ നിരന്തരം സോപ്പിട്ട് കഴുകുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ വഴികളിലൂടെ കോവിഡിനെ പിടിച്ചു കെട്ടാൻ സാധിക്കുമെന്നാണ് ശാസ്ത്രീയ മാതൃകകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചിരിക്കുന്നത്.

പിഎല്‍ഒഎസ് മെഡിസിന്‍ എന്ന ജേണലാണ് ഈ കാര്യങ്ങള്‍  പ്രസിദ്ധീകരിച്ചത്. നെതര്‍ലൻഡിലെ ജനങ്ങളുടെ സമ്പര്‍ക്ക നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠന മോഡല്‍ തയാറാക്കിയത്. ഈ രീതി മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും അനുയോജ്യമാണെന്ന് ഉട്രെച്ച് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പറയുന്നു.

ഈ മൂന്ന് നടപടികളുടെയും കാര്യക്ഷമത 50 ശതമാനം കടന്നാല്‍ ഒരു വലിയ മഹാമാരിയെ നിയന്ത്രിക്കാനാകുമെന്ന് ഈ ഗവേഷകര്‍ പറയുന്നു. എന്നാല്‍ പൊതുജനം ഈ സന്ദേശം വളരെ പതുക്കെ മനസ്സിലാക്കുകയും ഒടുവില്‍ പെരുമാറ്റ ശീലങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ അപ്പോഴും കേസുകളുടെ എണ്ണം കുറയ്ക്കാനാകും.

ENGLISH SUMMARY:  covid pre­cau­tions must fol­low

YOU MAY ALSO LIKE THIS VIDEO