ഒരിടത്തും വിരല്‍ തൊടേണ്ട, കൊവിഡ് വ്യാപനത്തെ തടയാന്‍ കൊഗണ്ണുമായി മേക്കര്‍വില്ലേജിലെ കമ്പനി

Web Desk

കൊച്ചി

Posted on May 14, 2020, 5:48 pm

കൊവിഡ്19 ഏറ്റവുമധികം പകരുന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന തിരിച്ചറിവാണ് കളമശ്ശേരിയിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിലെ സെക്ടര്‍ക്യൂബ് എന്ന കമ്പനിയെ വ്യത്യസ്തമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഫലമോ വെറുമൊരു കീ ചെയിനിന്റെ രൂപത്തില്‍ നേരിട്ടുള്ള സ്പര്‍ശനമൊഴിവാക്കാന്‍ കോഗണ്‍ എന്ന ഉപകരണവും.

പുറത്തിറങ്ങുമ്പോള്‍ വാതില്‍ തുറക്കാന്‍, എടിഎമ്മില്‍ പോകുമ്പോള്‍ ബട്ടണ്‍ അമര്‍ത്താന്‍, കാര്‍ഡ് നല്‍കുമ്പോള്‍ സ്വൈപിംഗ് മെഷീനില്‍ അമര്‍ത്താന്‍ തുടങ്ങി ജീവിതം സാധാരണ നിലയിലേക്കാകുമ്പോള്‍ കൊവിഡ് ഭീഷണിയുടെ നിഴലിലാണ് എല്ലാവരും. എന്നാല്‍ ഈ ഭീഷണിയെ തടയാനാണ് കൊഗണ്‍ എന്ന ഉത്പന്നം. കൗതുകകരമായ രൂപകല്‍പ്പനയിലുള്ള ഈ ഉപകരണം കൊണ്ട് കാര്‍, ഓഫീസ്, വീട്, തുടങ്ങിയവയുടെ വാതിലുകള്‍ തുറക്കാം. എടിഎം മെഷീന്‍, സ്വൈപിംഗ് മെഷീന്‍, ലിഫ്റ്റ്, ടാപ്പ് എന്നിവയില്‍ ഉപയോഗിക്കാം. കേവലം 150 രൂപയില്‍ താഴെ മാത്രമെ ഇതിന് വില വരുന്നുള്ളൂ.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി രൂപീകരിച്ച മേക്കര്‍ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററാണ്. ലളിതമായ രൂപകല്‍പ്പന, പോക്കറ്റില്‍ ഒതുങ്ങുന്ന വലുപ്പം, കുറഞ്ഞ വില എന്നിവയാണ് ഈ ഉത്പന്നത്തിന്റെ മേ?യെന്ന് മേക്കര്‍വില്ലേജ് വൃത്തങ്ങള്‍ പറഞ്ഞു. ഇവര്‍ നിര്‍മ്മിച്ച ചപ്പാത്തി മെഷീന്‍ വിപണിയിലേക്കിറങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ്. കൊവിഡ് മൂലം അടിമുടി മാറിയ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്ന ഈ ഉത്പന്നം കേവലം രണ്ടാഴ്ച കൊണ്ടാണ് സെക്ടര്‍ ക്യൂബിന്റെ ഗവേഷണ വിഭാഗം പുറത്തിറക്കിയത്.

ഈ ഉത്പന്നം വിപണിയിലിറക്കി ആദ്യ അഞ്ച് മണിക്കൂറില്‍ തന്നെ 200 ലധികം ഓര്‍ഡറുകളാണ് ലഭിച്ചതെന്ന് സിഇഒ നിബു ഏലിയാസ് പറഞ്ഞു. 40,000 കൊഗണിന്റെ ഓര്‍ഡര്‍ ലഭിച്ചതിനു പുറമെ അയര്‍ലന്റ്, ദുബായ്, യു കെ തുടങ്ങിയ സ്ഥലങ്ങളിലെ പല ആശുപത്രികളും കൊഗണിനായുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ംംം.മെളലഴമറ.രീാ എന്ന വെബ്‌സൈറ്റിലൂടെയും ആമസോണിലൂടെയും കൊഗണ്‍ ലഭിക്കും.

പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യൂപ്‌മെന്റ്(പിപിഇ) വിഭാഗത്തില്‍ പെടുത്താവുന്നതാണിതെന്ന് പല ഡോക്ടര്‍മാരും വിദഗ്ധരും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിദിനം 10,000 കൊഗണ്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് ഇന്ന് കമ്പനിയ്ക്കുള്ളത്. ആമസോണിലടക്കം സജീവ സാന്നിദ്ധ്യമാകുന്നതോടെ ദേശീയ വിപണിയിലും കൊഗണിന് ആവശ്യക്കാരേറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Eng­lish Sum­ma­ry: Elec­tron­ics and hard­ware mak­er from kala­massery invent­ed new equip­ment

you may also like this video: