കോവിഡ് രോഗികളുടേയും പുതുതായി നിരീക്ഷണത്തിലാവുന്നവരുടേയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതിന്റെ ആശ്വാസത്തിലാണ് മലപ്പുറത്തെ ജില്ലാഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും. ഇന്നലെ ആറുപേരാണ് രോഗം ഭേദമായി മഞ്ചേരിയിലെ കോവിഡ് ക്ലിനിക്കില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നൊരുക്കിയ പ്രതിരോധത്തിലൂടെ ജീവിതം തിരിച്ചു പിടിച്ച് രോഗമുക്തി നേടിയവര്‍ വിഷുത്തലേന്ന് വീട്ടിലേക്ക് മടങ്ങിയത് തുടര്‍ന്ന പോരാട്ടത്തിന് മലയാളത്തിന് ലഭിച്ച പൊന്‍കണിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയും പ്രവാസികളും ഉള്ള മലപ്പുറത്ത് കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടം മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറെ ശ്രമികരമാണെന്ന് വിലിയിരുത്തലിലായിരുന്നു അധികൃതര്‍. മറ്റിടങ്ങളിലെ പ്രവാസികളില്‍ നിന്നു വ്യത്യസ്തമായി മലപ്പുറത്തുള്ളവര്‍ ഇടക്കിടെ നാട്ടില്‍ വന്നുപോകുന്നവരായതിനാലും കരിപ്പൂര്‍ വിമാനത്താവളം ഉംറയടക്കമുള്ള യാത്രക്കാരുടെ ഇഷ്ട കേന്ദ്രമായതിനാലും മലപ്പുറത്ത് കോവിഡ് കുടത്ത ഭീതി പടര്ത്തു മെന്നായിരുന്നു പ്രതീക്ഷച്ചത്.
രോഗവ്യാപനത്തിനെതിരെ ആദ്യനാളുകളില്‍ നിരീക്ഷത്തിലായവരുടെ എണ്ണം ആരോഗ്യപ്രവര്‍ത്തകരേയും ജില്ലാ ഭരണകൂടത്തേയും ശരിക്കും ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വളരെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാനും മലപ്പുറത്തിന്നായി. ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചെത്തിയവരുടേയും വരുന്നവരേടുയും വിശദമായ വിവിരങ്ങള്‍ ശേഖരിക്കാനും ആരോഗ്യനിര്‍ദ്ദേശങ്ങള്‍ നില്കാനും അത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ഭഗരീഥപ്രയത്നം തന്നെ നടത്തേണ്ടതായി വന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസും രംഗത്തെത്തിയതോടെ കര്‍ശനമായ ജാഗ്രതയിലേക്ക് ജില്ല നീങ്ങി. ആദ്യമൊക്കെ ജനങ്ങള്‍ ലോക്ഡൗണും പോലീസ് ആക്ടും മറികടന്ന പുറത്തിറങ്ങാനും കറങ്ങി നടക്കാനും ശ്രമിച്ചെങ്കിലും ഒരുവീട്ടുവീഴ്ചക്കും ജില്ലാഭരണകൂടവും പോലീസും തയ്യാറാകാതെ വന്നതോടെ കാര്യങ്ങള്‍ കൈപ്പിടിയിലായി. മഞ്ചേരി മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റി രോഗികളെ അവിടേക്കു മാറ്റി രോഗത്തെ പൂര്‍ണ്ണമായും നിയന്ത്രമാക്കാനായിരുന്നു തീരുമാനം.
വീടുകളിലും നിലമ്പൂര്‍, തിരൂര്‍ താലൂക്ക്, തിരൂരങ്ങാടി താലൂക്ക് ആശുപത്രികളിലും കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് പ്രത്യേക നിരീക്ഷണവും ഒരുക്കി. ഗള്‍ഫില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരേയും പനിയും മറ്റ് രോഗ ലക്ഷങ്ങണങ്ങളുള്ളവരേയുംവീടുകളി
12801 പേരാണ് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. 2000ത്തിലധികം പേരായിരുന്നു ആദ്യ ദിനങ്ങളില്‍ കോവിഡ് നിരീക്ഷണത്തിലേര്പ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇന്നലെ പുതുതായി നിരീക്ഷണത്തിലേര്പ്പെട്ടവരുടെ എണ്ണം 55 മാത്രമാണ്. ഇതില്‍ 12610 പേരും വീടുകളിലും 131 പേര് ആപത്രികളിലുമാണ്. 19 പേര്‍ക്ക് കോവിഡ് സ്ഥിരീകിരിച്ചിരുന്നതില് 8 പേര് രോഗം ഭേദമായി വീടുകളില്‍ തിരച്ചെത്തി. നാളെ ഒരാള്‍ കൂടി കോവിഡിനെ തോല്‍പ്പിച്ചു ആശുപത്രിവുടന്നതോടെ രോഗികളുടെ എണ്ണം 10 ആവും. കോവിഡ് സംസ്ഥാനത്തെ മറ്റിടങ്ങളേക്കാള്‍ ഭീതി പടര്‍ത്തുക മലപ്പുറത്തായിരുക്കുമെന്ന കണക്കുകൂട്ടലുകളെ ഇപ്പോള്‍ ഒരു പരിധിവരെ മറികടക്കാനയെന്ന ആശ്വാസത്തിലാണ് മന്ത്രി ഡോ. കെ ടി ജലീലും വിശ്രമമിലലാതെ പോര്‍മുഖത്ത് നിറഞ്ഞു നില്ക്കുന്ന ജില്ലാ കലക്ടര്‍ ജാഫര്‍മാലിക്കും പോലീസ് മേധാവി യു അബ്ദുള്‍ കരീമും പിന്നിട്ടത് പാതി വഴി മാത്രമാണെന്നും ജനങ്ങള്‍ സഹകരണം ലക്ഷ്യം പൂര്‍ണ്ണമാകും വരെ തുടരണമെന്ന അഭ്യര്ത്ഥനമാത്രമാണ് അധികാരികള്‍ക്കുള്ളത്.
English Summary: covid prevention in malappuram
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.