രാജ്യത്തെ വിവിധ സംസ്ഥാനങ്ങലില്‍ കോവിഡ് പടര്‍ത്തുന്ന ഭീതി ചില്ലറയൊന്നുമല്ല. കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ച കേരളത്തെ കോവിഡ് തീവ്രബാധിത മേഖലകള്‍ മാതൃകയാക്കമെന്ന് പറഞ്ഞിരിക്കുകയാണ് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. അനുദിനം ഉയരുന്ന മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു എന്നതില്‍ സംശയവുമില്ല. എന്നാല്‍ രാജ്യം എങ്ങനെയാണ് കോവിഡ് ബാധയെ അമര്‍ച്ച ചെയ്യുക എന്നത് നിര്‍ണ്ണയിക്കുന്നതിന് പ്രധാന ഘടകമാവുക രാജ്യത്തെ ഏറ്റവും കൂടുതലല്‍ രോഗം സ്ഥിരീകരിച്ച 15 ജില്ലകളിലെ രോഗശമനത്തെ അടിസ്ഥാനമാക്കിയാണെന്നാണ് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അഭിപ്രായപ്പെടുന്നത്. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്ത് 15 കോവിഡ് അതിതീവ്ര മേഖലകളുണ്ടെന്ന് നീതി ആയോഗ് പറയുന്നു. ഈ അതിതീവ്രമേഖലകള്‍ എങ്ങനെയാണ് കോവിഡിനെ പ്രിരോധിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തെ കോവിഡ് പ്രതിരോധവിജയമെന്നാണ് നീതി ആയോഗ് സിഇഒ പറയുന്നത്.
മുംബൈ, ഡൽഹി എന്നിവയ്ക്കുപുറമേ, ഹൈദരാബാദ് (തെലങ്കാന), പുണെ (മഹാരാഷ്ട്ര), ജയ്പുർ (രാജസ്ഥാൻ), ഇന്ദോർ (മധ്യപ്രദേശ്), അഹമ്മദാബാദ് (ഗുജറാത്ത്) എന്നീ ജില്ലകളിൽ വൻതോതിലാണ് വൈറസ് ബാധിതർ. കൂടാതെ, കുർണൂൽ (ആന്ധ്രപ്രദേശ്), ഭോപാൽ (മധ്യപ്രദേശ്), ജോധ്പുർ (രാജസ്ഥാൻ), ആഗ്ര (യു.പി.), താനെ (മഹാരാഷ്ട്ര), ചെന്നൈ (തമിഴ്‌നാട്), സൂറത്ത് (ഗുജറാത്ത്) എന്നിവയാണ് അതിതീവ്രജില്ലകൾ. ഗുജറാത്തിലും മഹാരാഷ്ടയിലുമാണ് അതിതീവ്ര‑തീവ്ര വ്യാപന മേഖലയിലുള്ള മൂന്നുജില്ലകള്‍ വീതം ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ്. രോഗസാന്ദ്രതയുടെ കാര്യത്തില്‍ ഡല്‍ഹിയാണ് മുന്‍പന്തിയില്‍. കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും ചികിത്സ നല്‍കാനുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. നേരിയ ലക്ഷണങ്ങളെ ഉള്ളൂ എന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയവര്‍ക്കാണ് ഈ പരിഗണന. ഇളവുകളില്‍ മാറ്റമില്ലാതെയും പ്രതിരോധ നടപടികള്‍ ശക്തമാക്കിയും മുന്നോട്ടു പോയാല്‍ മാത്രമേ റെഡ് സോണുകളില്‍ കോവിഡിനെ പിടിച്ചു കെട്ടാന്‍ സാധിക്കൂ.
English Summary: covid prevention kerala as model for other states said niti ayog ceo
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.