കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ പട്ടണക്കാട് ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് പി.തിലോത്തമൻ പറഞ്ഞു. കോവിഡ് അതിജീവന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 19 വാർഡുകളിലെ മുഴുവൻ വീടുകളിലും സാനിട്ടൈസറിന്റെയും, മാസ്ക്കുകളുടെയും, ആയുർവേദഔഷധക്കട്ടായ അപരാജിത ചൂർണത്തിന്റെയും വിതരണം പഞ്ചായത്ത് അംഗം ശ്യാമള അശോകന് നൽകി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
15 ലക്ഷം രൂപയുടെ പ്രതിരോധപ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഇതുവരെ നടപ്പിലക്കിയിട്ടുള്ളത്. പഞ്ചായത്തിലെ എല്ലാ വീടുകളിലായി 9000 കെഎസ്ഡിപി യിൽ നിന്നുള്ള സാനിട്ടൈസറുകൾ, 9000 അപരാജിത ചൂർണം പാക്കറ്റുകൾ, 20,000മാസ്ക്കുകൾ എന്നിവയാണ് വിതരണം ചെയ്യുന്നത്. ഈ പദ്ധതി കേരളത്തിൽ ചുരുക്കം ചില പഞ്ചായത്തുകളിൽ മാത്രമാണ് നടപ്പിലാക്കിയുട്ടുള്ളത്. ആലപ്പുഴജില്ലയിൽ കഞ്ഞിക്കുഴി കഴിഞ്ഞാൽ പട്ടണക്കാട് ആണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് സജ്ജീകരിച്ച ഐസുലേഷൻ വാർഡും മന്ത്രി സന്ദർശിച്ചു.
വെട്ടയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ചു നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. പ്രമോദ്, വൈസ് പ്രസിഡന്റ് മഞ്ജു ബേബി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. പി. മനോജ്, വികസന സ്റ്റാന്റിംഗ് ചെയർമാൻ എസ്. പി. സുമേഷ്,യുഡിഎഫ് പാര്‍ലമെന്ററി പാർട്ടി ലീഡർ ആർ. ഡി. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ എം. എസ്. സുമേഷ്, വി. എം. ധർമജൻ, ടി. എ. ബേബിച്ചൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലത. എ. മേനോൻ, മെഡിക്കൽ ഓഫീസർ ഡോ. മൃദുല രാവുണ്ണി എന്നിവർ പങ്കെടുത്തു.
English Summary: covid-19 prevention kit distribution in pattanakkad panchayath
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.