മഹാമാരികൾക്ക് മനുഷ്യരെ തടങ്കലിൽ ഇടാൻ കഴിഞ്ഞേക്കും. പക്ഷെ, മനുഷ്യരുടെ സർഗ്ഗവാസനകളെ ചങ്ങലയ്ക്കിടാൻ കഴിയില്ല. ലോകമെങ്ങുമുള്ള മനുഷ്യരുടെ അതിജീവനപ്പോരാട്ടത്തെ അഭിവാദ്യം ചെയ്തുകൊണ്ടും, അതിന് നേതൃത്വം നൽകുന്ന എല്ലാ മനുഷ്യരെയും ഹൃദയാലിംഗനം ചെയ്തു കൊണ്ടും, ‘സ്വയംപ്രതിരോധത്തിന്റെ കരുതൽ എല്ലാവർക്കും ശീലമാകട്ടെ, ഉടൽകൊണ്ട് അകന്ന്, ഉയിരുകൊണ്ട് അടുത്ത് .…നല്ലൊരു പുതുപുലരിക്കായ്.…മനസ്സുകോർക്കാം’ എന്ന സന്ദേശവുമായി, യുവകലാസാഹിതി യു.എ.ഇ‑യുടെ ഷാർജ ഘടകത്തിന്റെ നേതൃത്വത്തിലുള്ള ‘പി. കെ. മേദിനി ഗായകസംഘം’ ലയവിന്യാസത്തോടെ ഒരുക്കിയ ഗാനാഭിവാദ്യം ശ്രദ്ധേയമായി. ഫേസ്ബുക് ലൈവിലൂടെ ഗാനത്തിന്റെ ഓൺലൈൻ പ്രകാശനം യുവകലാസാഹിതി കേരളഘടകം സംസ്ഥാന പ്രസിഡണ്ടും പ്രസിദ്ധ കവിയും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു.
മെയ്യകന്നിരിക്കുമ്പോഴും മനം തമ്മിൽ ചേർന്നിരിക്കാൻ, കരം അകന്നിരിക്കുമ്പോഴും കരൾ തമ്മിൽ കൊരുത്തിരിക്കാൻ ആഹ്വാനം ചെയ്യുന്ന ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത് ഡോ: ഹിതേഷ് കൃഷ്ണയാണ്. ഓർക്കെസ്ട്രേഷൻ അജി ഗംഗാധരനും, സൗണ്ട് മിക്‌സിംഗ് മഹേഷ് ചന്ദ്ര (മീഡിയ എംസിപി സ്‌റ്റുഡിയോ ഷാർജ) നും, വീഡിയോ എഡിറ്റിങ് സുജിത് ജി. (ഡി ഫ്രെയിം ഫിലിംസ്) മാണ് നിർവ്വഹിച്ചിരി ക്കുന്നത്. ‘കരുതുക.. കരുതുക… കരുതുക നമ്മൾ, കൈമുതലായൊരു ജീവനെ’ എന്നാരംഭിക്കുന്ന ഈ ഗാനം, പി.കെ മേദിനി ഗായകസംഘത്തിന്റെ യുട്യൂബ് ചാനലിൽ ലഭ്യമാണ്.
English Summary: covid-19 prevention song by yuvakalasahithi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.