നെറ്റ്വര്ക്കും സാങ്കേതിക വിദ്യയും സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ഇന്ത്യയുടെ കോവിഡ്-19നെതിരായ പോരാട്ടത്തില്‍ അപ്പോളോ ആശുപത്രി ഗ്രൂപ്പിന്റെ ഡിജിറ്റല്‍ ബിസിനസ് യൂണിറ്റായ അപ്പോളോ 24/7 നുമായി നൂതനമായൊരു സഹകരണത്തിലേര്‍പ്പെടുന്നു. സഹകരണത്തിന്റെ ഭാഗമായി എയര്‍ടെലിന്റെ ഇന്ത്യയിലുടനീളമുള്ള നെറ്റ്വര്‍ക്ക്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ അപ്പോളോ 24/7 ഉപയോഗിച്ച് കോവിഡ്-19 വ്യാപന ചെയിന്‍ മുറിക്കുന്നതിനുള്ള ബോധവല്‍ക്കരണമാണ് നടത്തുന്നത്.
അപ്പോളോ 24/7 എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍ സൗജന്യ സ്വയം പരിശോധന ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. വരിക്കാര്‍ക്ക് അവരുടെ കോവിഡ്-19 അപകട സാധ്യത ഇതിലൂടെ പരിശോധിക്കാം. അപ്പോളോ 24/7 വികസിപ്പിച്ച ടെസ്റ്റ് നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്-എഐ) ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ലളിതമായ ഏതാനും ചോദ്യങ്ങളിലൂടെ വരിക്കാര്‍ക്ക് അവരവരുടെ കോവിഡ്-19 അപകട സാധ്യത വിലയിരുത്താം.
ഉപഭോക്താവിന്റെ പ്രതികരണം അടിസ്ഥാനമാക്കി ഡിജിറ്റല്‍ ടൂള്‍ റിസ്ക് സ്കോര്‍ സൃഷ്ടിച്ച് വേണ്ട മികച്ച നിര്‍ദേശങ്ങള്‍ നല്‍കും. സൗജന്യ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടിങ്, ആപ്പില്‍ നിന്നു തന്നെയുള്ള കോവിഡ് നോണ്‍-പ്രിസ്ക്രിപ്റ്റീവ് ഹെല്പ്ലൈന് ഡയലിങ്, സ്വയം സംരക്ഷണ ടിപ്സുകള്‍, സാമൂഹ്യ അകല നിര്‍ദേശങ്ങള്‍, മറ്റ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. അപ്പോളോ 24/7 സൗജന്യ കോവിഡ് ഹെല്പ്പ്ലൈനില് അപ്പോളോയിലെ 100 വിദഗ്ധ ഡോക്ടര്‍മാര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.
English Summary: covid prevention airtel and apolo stand together
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.