കോവിഡ് പ്രോട്ടോകോളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍

Web Desk

തിരുവനന്തപുരം

Posted on July 01, 2020, 8:30 pm

കോവിഡ് പ്രോട്ടോകോളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.കോവിഡ് രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകള്‍ ആവശ്യമില്ല. ആദ്യ പരിശോധന ഫലം നെഗറ്റീവായാല്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യും.

ഏത് വിഭാഗത്തില്‍ പെട്ട രോഗികളും രണ്ടാമത്തെ പരിശോധനയില്‍ പോസ്റ്റീവെന്ന് കണ്ടെത്തിയാല്‍ നെഗറ്റീവ് ആകും വരെ ഒന്നിടവിട്ടുളള ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണം. ഡിസ്ചാര്‍ജ് കഴിഞ്ഞാല്‍ 7 ദിവസം നിരീക്ഷണം തുടരണം.

പല വിഭാഗങ്ങളായി തിരിച്ചാവും കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുക. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉളളവരെയും പത്താം ദിവസം പരിശോധനയ്ക് വിധേയരാക്കും. ആദ്യ പരിശോധന ഫലം നെഗറ്റീവായാല്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ നേരീയ രോഗലക്ഷണം ഉണ്ടായിരുന്നവരെയും ഡിസ്ചാര്‍ജ് ചെയ്യും.

ENGLISH SUMMARY: covid pro­to­col changed by state govt

YOU MAY ALSO LIKE THIS VIDEO