Web Desk

January 03, 2021, 7:32 pm

നിയമങ്ങള്‍ പാലിക്കാൻ കഴിയില്ലെങ്കില്‍ വരാതിരിക്കുക; ഇന്ത്യൻ ടീമിന് മുന്നറിയിപ്പ്

Janayugom Online

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാൻ സാധിക്കില്ലെങ്കില്‍ രാജ്യത്തേക്ക് വരരുതെന്ന് ക്വീൻസ്‌ലാൻഡ് ഇന്ത്യൻ ടീമിനോട് അഭ്യര്‍ത്ഥിച്ചു. ബ്രിസ്ബേൻ ടെസ്റ്റുമായി ബന്ധപ്പട്ട് ഏര്‍പ്പെടുത്തിയ ക്വാറന്റീൻ നിബന്ധനകളെപ്പറ്റി ഇന്ത്യൻ ടീം പരാതിപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിന്റെ പ്രതികരണം.

ഓസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി ഇതിനകം 28 ദിവസത്തെ ക്വാറന്റീൻ പൂര്‍ത്തിയാക്കിയ ഇന്ത്യൻ ടീമിന് ഇനിയും ക്വാറന്റീനില്‍ കഴിയാൻ താല്‍പര്യമില്ല. ഓസ്ട്രലിയൻ പര്യടനത്തിനായി എത്തും മുൻപ് ഐപിഎലിനു ശേഷം ടീമംഗങ്ങള്‍ 14 ദിവസം ദുബായില്‍ ക്വാറന്റീനിലായിരുന്നു. സിഡ്നിയിലെത്തിയ ശേഷം വീണ്ടും അവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു. ഒരേ പരമ്പരയില്‍ ഇനിയും 14 ദിവസത്തെ ക്വാറന്റീൻ അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

നിയമങ്ങള്‍ അനുസരിക്കാൻ തയാറല്ലെങ്കില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇവിടേക്ക് വരേണ്ടതില്ലെന്ന ക്വിൻസ്‌ലാൻഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്സ് എംപി പ്രഖ്യാപിച്ചിരുന്നു.അതേസമയം, ബ്രിസ്ബേനില്‍ ചട്ടങ്ങള്‍ കര്‍ശനമായി തുടരുകയും ഇന്ത്യൻ ടീം അവിടേക്കു പോകാൻ വിസമ്മതിക്കുകയും ചെയ്താല്‍ മൂന്നാം ടെസ്റ്റിനു വേദിയാകുന്ന സിഡ്നിയില്‍ തന്നെ നാലാം ടെസ്റ്റും നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

ENGLISH SUMMARY: COVID PROTOCOL INDIAN TEAM

YOU MAY ALSO LIKE THIS VIDEO