Web Desk

തിരുവനന്തപുരം

June 08, 2020, 7:39 pm

ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ ജാഗ്രതാ സ്റ്റിക്കര്‍ പതിപ്പിക്കും

Janayugom Online

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവരില്‍ നിയമം ലംഘിച്ച് പുറത്ത് കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . പൊതുസ്ഥലത്ത് ഇടപഴകിയാല്‍  അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലകളില്‍ വാര്‍ഡ് തലത്തില്‍ ക്വാറന്‍റൈന്‍  ലംഘനം നടത്തുന്നവരെ നിരീക്ഷിക്കുമെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോം ക്വാറന്‍റ്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ നിര്‍ബന്ധമായും ജാഗ്രതാ സ്റ്റിക്കര്‍ പതിപ്പിക്കണം. സ്റ്റിക്കര്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. റിവേഴ്സ് ക്വാറന്‍റീന്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് തയ്യാറാക്കിയ ലഘുലേഖ, പോസ്റ്ററുകളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ, ഡി.സി.പി കറുപ്പുസാമി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഡി.എം.ഒ. പി.പി.പ്രീത, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ENGLISH SUMMARY:covid quar­an­tine cau­tion sticker
You may also like this video