Web Desk

ന്യൂഡല്‍ഹി

January 17, 2021, 11:15 am

രാജ്യത്തെ കോവിഡ് വ്യാപനം കുറയുന്നു

Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി സൂചന. രാജ്യത്ത് ഇന്നലെ 15,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,05,57,985 ആയി ഉയര്‍ന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 17,170 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,01,96,885 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 2,08,826 പേര്‍ മാത്രമാണ് ചികിത്സസില്‍ കഴിയുന്നത്.

ഇന്നലെ 181 പേരാണ് കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 1,52,274 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY: COVID RATE DECREASES 17-01-2021

YOU MAY ALSO LIKE THIS VIDEO