കോവിഡ്;അമല ആശുപത്രിയിലെ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും

Web Desk

തൃശൂര്‍

Posted on August 15, 2020, 7:16 pm

തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ കോവിഡ് വ്യാപനം സംബന്ധിച്ച റിപ്പോര്‍ട്ട് എട്ടംഗ വിദഗ്ധ സംഘം തിങ്കളാഴ്ച സമര്‍പ്പിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസ്, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള എട്ടംഗ സംഘം ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച് അമല ക്ലസ്റ്റര്‍ രൂപപ്പെട്ട പശ്ചാതലത്തിലാണ് സന്ദര്‍ശിച്ചത്. തിങ്കളാഴ്ച വെെകിട്ട് അഞ്ച് മണിക്ക് മുന്‍പ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Eng­lish  sum­ma­ry: covid report from amala hos­pi­tal

You may also like this video: