ലോകത്തിന് തന്നെ മാതൃകയായി മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിച്ച ന്യൂസിലന്‍ഡില്‍ വീണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 102 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗത്ത് ഓക്ക് ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഓക്ക് ലന്‍ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പൊതു ജനങ്ങളോട് വീടുകളില്‍ കഴിയാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ രോഗം സ്ഥിരീകരിച്ചവരുടെ ഉറവിടം വ്യക്തമല്ല. ലെവല്‍ ത്രി പ്രകാരം മൂന്ന് ദിവസത്തേക്കാണഅ ലേക്ക്ഡൗണ്‍.
രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ 100 ദിവസങ്ങള്‍ പിന്നിട്ടത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇത് വലിയ നാഴികക്കല്ലാണെന്നും എന്നാല്‍ ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്ന നിലപാട്
English summary: covid reported in newzealand after 102 days
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.