23 April 2024, Tuesday

കോവിഡ് പ്രതിരോധം ; ഇന്നു മുതല്‍ ഐപിഎസ് ഓഫീസർമാർക്കും ചുമതല

Janayugom Webdesk
തിരുവനന്തപുരം
August 30, 2021 8:30 am

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ ഇന്നുമുതല്‍ ഐപിഎസ് ഉദ്യോഗസ്ഥരും ചുമതലയേറ്റെടുക്കും. ജില്ലകളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച പൊലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കോവിഡ് കൺട്രോൾ സ്പെഷ്യൽ ഓഫീസർമാരായാണ് ഐപിഎസ് ഓഫീസർമാരെ നിയോഗിച്ചത്.

കണ്ണൂർ റെയ്ഞ്ച് ഡിഐജി കെ സേതുരാമന് കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ തിരുവനന്തപുരം റൂറൽ, കൊല്ലം ജില്ലകളുടെ ചുമതല വഹിക്കും. ആലപ്പുഴ, എറണാകുളം ജില്ലകളുടെ ചുമതല എറണാകുളം റെയ്ഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയ്ക്കാണ്. തൃശൂർ റെയ്ഞ്ച് ഡിഐജി എ അക്ബറിന് നൽകിയത് തൃശൂർ, പാലക്കാട് ജില്ലകളാണ്. മലപ്പുറത്ത് ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാന്‍ഡന്റ് വിവേക് കുമാറും, കോഴിക്കോട് റൂറലിൽ കെഎപി രണ്ടാം ബറ്റാലിയൻ കമാന്‍ഡന്റ് ആർ ആനന്ദും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

Eng­lish sum­ma­ry; covid resis­tance; From today, IPS offi­cers will also be in charge

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.