Web Desk

ന്യൂഡൽഹി

March 28, 2020, 9:53 pm

കോവിഡ് പ്രതിരോധം: സഹായമഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Janayugom Online

കോവിഡ് പ്രതിരോധത്തിനായുള്ള പുതിയ ഫണ്ടിലേയ്ക്ക് സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നിലവിലെ പ്രതിസന്ധിക്കും ഭാവിയിൽ ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നതിനുമാണ് ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ സഹായാഭ്യർത്ഥന. ‘പി എം കെയേഴ്‌സ് ഫണ്ട്’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

2121PM20202 എന്ന അക്കൗണ്ട് നമ്പറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ന്യൂഡൽഹി പ്രധാന ശാഖയിലാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ, ആർടിജിഎസ്\എൻഇഎഫ്‌ടി എന്നിവയിലൂടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാകും.